Tuesday, February 2, 2010

സക്കറിയയും എഴുത്ത് സമൂഹവും .അല്പം ചിന്തകള്‍

കഴിഞ്ഞ ദിവസത്തെ സക്കറിയയ്ക്ക്‌ നേരെയുണ്ടായ കൈയേറ്റ ശ്രമത്തെ നമ്മുടെ എഴുത്ത് സമൂഹവും രാഷ്ട്രീയ സമൂഹവും എത്ര വേദനയോടെയാണ് പ്രതികരിച്ചത് .ഇത് വെറും ഒരു വ്യക്തിയുടെ നേരയൂള്ള കൈയേറ്റ ശ്രമമായി കാണാതെ സക്കറിയ എഴുത്ത്കാരനാണ് എന്നും എഴുത്ത്കാരോടും സാമൂഹ്യ പ്രവര്‍ത്തകരോടും ആരും ശാരീരികമായി പ്രതികരികരുത് എന്ന മേല്‍ പറഞ്ഞവര്‍ വിളംബരം ചെയ്യുമ്പോള്‍ ,നമ്മുടെ മനസില്‍ നിന്നും ഒരു ചോദ്യം ഉയരുന്നില്ലേ ? ഇവരെന്താ ആര്‍ക്കും അപ്രാപ്യമായ ഒരു ജനവിഭാഗമാണോ? സക്കറിയ ഉള്‍പെടെ ഉള്ള എല്ലാ എഴുതുകരോടും ഉള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചു കൊണ്ട് കൂടി ചോദിയ്ക്കട്ടെ .ഒരു വ്യക്തി എന്ന നിലയില്‍ സക്കരിയയോടു ചെയ്തത് തെറ്റാണു എന്ന് തന്നെയുള്ള എന്റെ അഭിപ്രായം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ തന്നെയാണ് ഇതു പറയുന്നത് .ഉണ്ണിത്താന്റെ പ്രശ്നത്തില്‍ ഇടപെട്ടു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അസഹിഷ്ണുതാ തോന്നിയാണു DYFI ക്കാര്‍ അന്ന് സക്കറിയയെ കൈയേറ്റം ചെയ്തത് .ഇതേ സംഭവം തന്നെ ഒരു സാധാരണകാരന്‍ ചെയുകയാണെങ്കില്‍ ഇതേ DYFI കാര്‍ക്ക് സഹിഷ്ണുത തോന്നണം എന്നില്ലല്ലോ അത് നമ്മുടെ വീട്ടില്‍ വേലി കെട്ടാന്‍ വരുന്ന വേലായുധന്‍ ആകാം അല്ലെങ്കില്‍ മറ്റാരെങ്കിലും ആകാം ,ഇനി വേലായുധന്‍ അന്നെന്നു തന്നെ കരുതൂ ,തീര്‍ച്ചയായും ഇതിനെക്കാളും മോശമായ രീതിയിലാകും അവന്റെ ശരീരത്തിന്റെ അവസ്ഥ ,ഇവിടെ സക്കരിയയ്കു പരിക്കുകളൊന്നും തന്നെ ഉണ്ടായില്ല എന്നാണ് എന്റെ അറിവ് ,ചിലപ്പോള്‍ നമ്മുടെ വേലായുധന്‍ മിക്കവാറും കൈയോ കാലോ ഒടിഞ്ഞു ആശുപത്രിയില്‍ ആവും .അങ്ങിനെ ഒന്ന് സംഭാവിയ്ക്കില്ല എന്ന് നമുക്ക് കരുതാനും ആവില്ല ,എന്റെ ചോദ്യം ;ഇത്രയേറെ അധര വ്യായാമം നടത്തിയ എഴുത്ത്കരാരെങ്കിലും മേല്‍ പറഞ്ഞ ഒരു സാധാരണകാരനു വേണ്ടി എന്തെങ്കിലും ഒരക്ഷരം മിണ്ടുമോ? കൂടിവന്നാല്‍ ഒരു പെറ്റി കേസ് മാത്രം ആയി അത് ഒതുങ്ങി കൂടില്ലേ, തീര്‍ച്ചയും ഈ സാധാരണകാരനു നീധി ലഭിയ്കണം എന്നാല്‍ മിയ്ക്കവാറും അതുണ്ടാകില്ല എന്ന് മാത്രമല്ല, ഏതെങ്കിലും ഒരു ലോക്കല്‍ പത്രത്തില്‍ ഒരു മൂലയില്‍ ഒതുങ്ങനാവും ആ വാര്‍ത്തയുടെയും അവന്റെയും വിധി. അങ്ങിനെയുള്ള നമ്മുടെ ഈ സാമൂഹ്യ വ്യവസ്ഥിതികെതിരെ ഒന്നും ചെയ്തെ ;അല്ലെങ്കില്‍ ഒരു സാധാരണകാരനു ലഭിയ്കാത്ത നീതി സക്കറിയയ്ക്ക്‌ ലഭിയ്കണം എന്ന് വാശി പിടിയ്ക്കുന്ന എഴുത്ത് സമൂഹത്തിനെ നമുക്കാവശ്യം ഉണ്ടോ?

No comments:

Post a Comment